റഷ്യയിലെ സ്‌കൂളിന് നേരെ വെടിവെപ്പ്; വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ മരിച്ചു
NewsWorld

റഷ്യയിലെ സ്‌കൂളിന് നേരെ വെടിവെപ്പ്; വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയില്‍ കസാന്‍ നഗരത്തിലെ സ്‌കൂളിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരുമുള്ള സ്‌കൂളില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചാണ് അക്രമി എത്തിയതെന്നും ഇയാളെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 820 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാന്‍. ഇവിടെയുള്ള 175-ാം നമ്പര്‍ സ്‌കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒട്ടേറെ പോലീസ് വാഹനങ്ങളും ആംബുലന്‍സുകളും സ്‌കൂളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Post Your Comments

Back to top button