മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി
NewsKeralaObituary

മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി

ഇടുക്കി: മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനില്‍ എ. ഗണേശന്‍ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ആദ്യതവണ ഡാമില്‍ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അല്‍പ്പസമയം കഴിഞ്ഞ് ഇയാള്‍ വീണ്ടും ഡാമിലേക്കേ് ചാടുകയായിരുന്നു.

ബൈക്കിലെത്തിയ ഗണേശന്‍ ഹെഡ് വര്‍ക്സ് ഡാമിലേക്ക് ബൈക്കുമായി വീഴുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ രമേഷ് ഇയാളെ രക്ഷപ്പെടുത്തി റോഡിലെത്തിച്ച് മറ്റൊരു ഓട്ടോയില്‍ കയറ്റിയിരുത്തിയെങ്കിലും ഓട്ടോയില്‍നിന്നും ചാടിയിറങ്ങിയ ഗണേശന്‍ അഞ്ച് മീറ്ററോളം ഓടിയ ശേഷം ഡാമിന്റെ ആഴമുള്ള ഭാഗത്തേക്ക് വീണ്ടും ചാടുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലില്‍ ഗണേശന്റെ മൃതദേഹം ലഭിച്ചു. ചൊക്കനാട് എസ്റ്റേറ്റിലെ എല്‍പി സ്‌കൂള്‍ അധ്യാപകനാണിയാള്‍.

Related Articles

Post Your Comments

Back to top button