ശ്രീകണ്ഠപുരത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു
NewsKerala

ശ്രീകണ്ഠപുരത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് സ്‌കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടു. സ്വാമി മൊട്ട മാമ്പക്കുന്ന് വളവില്‍ വച്ചാണ് വാന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടികളുമായി വന്ന വാന്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. 35 ഓളം കുട്ടികളുമായി വന്ന വയക്കര സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ശ്രീകണ്ഠപുരം ഐഎംസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമായതല്ലെന്നാണ് പ്രാഥമിക വിവരം.

Related Articles

Post Your Comments

Back to top button