കോഴിക്കോട് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം ചെയ്ത എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
NewsKerala

കോഴിക്കോട് പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ആഹ്വാനം ചെയ്ത എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: ചെമ്പോലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുക്കാളി സ്വദേശം ഷംസുദ്ധീനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകള്‍ പ്രകാരം ചെമ്പോല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button