പ്രവാസി മലയാളിക്ക് ദുബായില്‍ നിന്നും രണ്ടാമതും ഭാഗ്യം

ദുബായ്: വീണ്ടും ദുബായില്‍ നിന്നും ഭാഗ്യം ലഭിച്ച് ദുബായ് പ്രവാസി മലയാളി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് മലയാളിയായ സുനില്‍ ശ്രീധരനാണ് സമ്മാനം ലഭിച്ചത്. ദുബായ് വിമാനത്താവളത്തില്‍ ബുധനാഴ്ച നടന്ന് തെരഞ്ഞെടുപ്പിലാണ് 7 കോടി 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. 2019 ല്‍ നടന്ന നറുക്കെടുപ്പിലും സുനിലിന് ഒരു ദശലക്ഷം യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചിരുന്നു. പിന്നിട് 2020 ഫെബ്രുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ സുനിലിന് റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിച്ചു.
ദുബായ് ഡ്യൂട്ടി ഫ്രീ ചരിത്രത്തിലാദ്യമായിട്ടാണ് എട്ടാം തവണയാണ് ഒരു വ്യക്തിക്ക് തന്നെ രണ്ട് തവണ ഒന്നാം സമ്മാനം ലഭിക്കുന്നത്. എപ്രില്‍ 10 നാണ് 1938 എന്ന നമ്പറിലൂള്ള ടിക്കറ്റ് സുനില്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത്. 2019 ല്‍ 4638 എന്ന നമ്പര്‍ ടിക്കറ്റിനും, 2020ല്‍ 1293 എന്ന നമ്പര്‍ ടിക്കറ്റിനുമാണ് സമ്മാനം ലഭിച്ചത്. ആദ്യം അബുദാബിയിലെ ഒരു കമ്പനിയില്‍ എസ്റ്റിമേഷന്‍ മാനേജരായിരുന്നു സുനില്‍ ഇപ്പോള്‍ ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി നടത്തുകയാണ് സുനില്‍.
കഴിഞ്ഞ ഇരുപത് വര്‍ഷമായി സുനില്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളര്‍ നേടി വിജയി ആകാന്‍ സാധിച്ചതിന്, ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. ക്ഷമയോടെ എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിന്റെ തെളിവാണ് ഞാന്‍’, ശ്രീ സുനില്‍ ശ്രീധരന് വ്യക്തമാക്കി.