കശ്മീരില്‍ വീണ്ടും ഭീകര സങ്കേതം തകര്‍ത്ത് സുരക്ഷാ സേന; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു
NewsNational

കശ്മീരില്‍ വീണ്ടും ഭീകര സങ്കേതം തകര്‍ത്ത് സുരക്ഷാ സേന; വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ രഹസ്യതാവളം തകര്‍ത്ത് സുരക്ഷാ സേന. വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. അനന്തനാഗ് ജില്ലയിലെ രാഖ് മോമിന്‍ പ്രദേശത്ത് നടത്തിയ പരിശോധനയിലായിരുന്നു രഹസ്യതാവളം കണ്ടെത്തിയത്.

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരരുടെ രഹസ്യതാവളം കണ്ടെത്തുകയായിരുന്നു. അകത്ത് കയറി നടത്തിയ പരിശോധനയില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഭിച്ചു. ഇതോടെ രഹസ്യമായി ഇവിടെ പാര്‍ത്തിരുന്നത് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് വ്യക്തമാകുകയായിരുന്നു.

സങ്കേതത്തില്‍ രഹസ്യ അറ ഉണ്ടാക്കിയായിരുന്നു ഭീകരര്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഐഇഡി, ഡിറ്റനേറ്ററുകള്‍, പിസ്റ്റലുകള്‍, ഗ്രനേഡുകള്‍, മഗസിനുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാ സേന ഇല്ലാതാക്കുന്ന മൂന്നാമത്തെ ഭീകര താവളം ആണ് ഇത്. മറ്റ് താവളങ്ങളില്‍ നിന്നും ആയുധങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു.

Related Articles

Post Your Comments

Back to top button