ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സുരക്ഷാ സൈനികർ രണ്ടു ഭീകരരെ വധിച്ചു.

ശ്രീനഗർ / ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സുരക്ഷാ ഉദ്യോഗ സ്ഥർ ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരെ വധിച്ചു. ഒരാളെ പിടികൂടി തടവിലാക്കിയിട്ടുണ്ട്. ജില്ലാ വികസന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനെത്തിയ ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെ ന്നാണ് വിവരം. നിയന്ത്രണരേഖയിലൂടെ മൂന്നു ദിവസം മുൻപ് നുഴഞ്ഞുകയറിയ ഭീകരർ തെക്കൻ കശ്മീരിലെ ഷോപിയാനിലേക്ക് പോകുമ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. പാക്കിസ്ഥാനിൽ നിന്നെത്തിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരമറിഞ്ഞു പൊലീസും സൈന്യവും സംയുക്തമായി ദുർഗാൻ, ചട്ടാപനി, പ്രദേശത്തു നടത്തിയ തിരച്ചിൽ നടത്തുമ്പോഴാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. മഞ്ഞു മൂടിയ പ്രദേശത്ത് കുടുങ്ങിയ ഇവരോട് കീഴടങ്ങാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത സാഹചര്യത്തിൽ, തുടർന്ന് നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെടുകയായിരുന്നു.