ക്വാറിക്ക് മുകളില്‍ നിന്ന് സെല്‍ഫി; വിവാഹത്തലേന്ന് പാറക്കുളത്തില്‍ വീണ് വരനും വധുവിനും പരുക്ക്
NewsKerala

ക്വാറിക്ക് മുകളില്‍ നിന്ന് സെല്‍ഫി; വിവാഹത്തലേന്ന് പാറക്കുളത്തില്‍ വീണ് വരനും വധുവിനും പരുക്ക്

ചാത്തനൂര്‍: പാറക്കുളത്തില്‍ വീണ് വരനും വധുവിനും പരുക്ക്. വിവാഹതലേന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി പാറക്കുളത്തില്‍ വീഴുകയായിരുന്നു ഇരുവരും. 50 അടിയോളം വെള്ളമുള്ള കുളത്തിൽ ഒന്നര മണിക്കൂർ നേരം കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. ഇന്നു വിവാഹം നിശ്ചയിച്ചിരുന്ന കൊല്ലം ചാത്തന്നൂർ പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണനും (25) പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടിൽ സാന്ദ്ര എസ്.കുമാറു(19)മാണ് അപകടത്തിൽപ്പെട്ടത്.

വിനുവിന്റെ നിലവിളി കേട്ട് അടുത്തുളള റബര്‍ തോട്ടത്തില്‍ നിന്ന് ഒരു യുവാവ് എത്തുകയായിരുന്നു. ഉടന്‍ തന്നെ യുവാവ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പാരിപ്പളളി പൊലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി. പ്രദേശവാസികളായ രണ്ടു യുവാക്കള്‍ ചങ്ങാടത്തില്‍ കുളത്തിലിറങ്ങി ഇരുവരെയും രക്ഷിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button