വാളയാർ സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച,എസ്.ഐ പി സി ചാക്കോ മാപ്പർഹിക്കുന്നില്ല.

തിരുവനന്തപുരം/ വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് ഹനീഫ കമ്മീഷൻ. എസ്.ഐയ്ക്കും അഭിഭാഷകർക്കുമെതിരെ നടപടി വേണമെന്നു ആവശ്യപ്പെടുന്ന കമ്മിഷൻ റിപ്പോർട്ടിൽ, ആദ്യം കേസ് അന്വേഷണം നടത്തിയ എസ്.ഐ പി.സി. ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽ വെച്ചു.
ആദ്യ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ, ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്.ഐ അവഗണിക്കുകയായിരുന്നു. ചാക്കോയ്ക്കെതിരെ വകുപ്പുതല നടപടി ശിപാർശ ചെയ്യുന്നുണ്ട്. തുടർന്നുള്ള കേസന്വേഷണത്തിൽ നിന്നും ചാക്ക മാറ്റിനിർത്തേണ്ടതാണ്. കുറ്റപത്രം സമർപ്പിച്ച മുൻ ഡിവൈ.എസ്.പി സോജൻ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയെന്നും കമ്മീഷൻ പറയുന്നു. വാളയാർ കേസന്വേഷിച്ച ഒരു ഉദ്യോഗസ്ഥന് മികച്ച സർവീസ് കൊടി വീശി പ്രമോഷൻ നൽകിയ സംഭവം പോലീസിന് കനത്ത അടിയാണ്. കേസന്വേഷിച്ച മറ്റു ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കുമെന്ന നിഗമനത്തിലെത്തിയിരിക്കുന്നത് ചില ഉദ്യോഗസ്ഥന്മാരെ രക്ഷിക്കാക്കാനായിട്ടാണെന്നും
ആക്ഷേപം ഉയരാൻ ഇടയുണ്ട്.
വിചാരണയിൽ വീഴ്ചവരുത്തിയ അഭിഭാഷകരായ ലതാമാധവനെയും ജലജ ജയരാജനെയും ഇനി സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടറാക്കി നിയമനം നൽകില്ലെന്നാണ് സർക്കാർ തീരുമാനം. കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരതിരെ നടപടി ആവശ്യപ്പെട്ട് വാളയാർ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ 26 മുതൽ അനിശ്ചിതകാല നിരാഹാരം നടത്തുകയാണ്.