
മുംബൈ: സര്‍വ്വര്‍ തകരാറിനെ തുടര്‍ന്ന് തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസമായി തടസ്സം നേരിടുകയാണ്. മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. അതേസമയം കത്തുകള്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് തപാല്‍ എന്നിവയ്ക്ക് തടസ്സമില്ല. തപാല്‍ വകുപ്പ് നവി മുംബൈയിലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സര്‍വര്‍ ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത്.
റിലയന്‍സുമായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെ ഈ സെര്‍വറില്‍ നിന്ന് ഡാറ്റകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടയില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് തപാല്‍ സര്‍വീസുകളെ ബാധിച്ചത്. മൈസൂരുവിലെ ഡിസാസ്റ്റര്‍ റിക്കവറി സെന്ററിലെ സര്വര്ലേക്കായിരുന്നു ഡാറ്റകള്‍ മാറ്റാന്‍ ശ്രമിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് തപാല്‍ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
Post Your Comments