
കോട്ടയം : സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും പിടി മുറുക്കുന്നു. കോട്ടയത്ത് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് എഴുപതിനായിരം രൂപ. ഫെയ്സ്ബുക്കിലൂടെയാണ് വീട്ടമ്മ തട്ടിപ്പിനിരയായത്.
ഫെയ്സ്ബുക്കിലാണ് വീട്ടമ്മ ദത്താ റുപ്പി എന്ന ആപ്പിന്റെ ഈ പരസ്യം കണ്ടത്. ഈ ആപ്പിലൂടെ വീട്ടമ്മ പണം കടമെടുത്തത്. ആപ്പ് ഡൗൺലോഡിങ്ങിനിടയിൽ ഗ്യാലറിയും കോൺടാക്ട് ലിസ്റ്റും ആക്സസ് ചെയ്യാനുള്ള അനുവാദവും നൽകുകയും ചെയ്തു.
ഇതിന് ശേഷം ഇവർ വീട്ടമ്മയുടെ ഫോൺ കോൺടാക്ടും ഗ്യാലറിയും ഹാക്ക് ചെയ്തു. പിന്നിട് ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കോൺടാക്ടിലുള്ള നമ്പരിലേക്ക് പറഞ്ഞു ഭീക്ഷണിപ്പെടുത്തി.
പതിനായിരം രൂപ എടുത്ത സ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ എഴുപതിനായിരം രൂപ വീട്ടമ്മയ്ക്ക് തിരിച്ചടയ്ക്കേണ്ടി വരികെയും ചെയ്തു. ഇനിയും പണം തരാനാകില്ലെന്ന് വീട്ടമ്മ അറിയിച്ചതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ ചെയ്ത പ്രചരിപ്പിച്ചുവെന്നാണ് പരാതി.
Post Your Comments