
മനുഷ്യന് സമാനമായി മനുഷ്യന് കണ്ടെത്തിയ മാര്‍ഗമാണ് റോബോട്ടുകള്‍. ലോകത്ത് പലയിടത്തും പല ആവശ്യങ്ങള്‍ക്കായി റോബോട്ടുകളെ ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് റോബോട്ടുകളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന മേഖലയാണ് സെക്സ് റോബോട്ടുകള്‍.
എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള സെക്സ് റോബോട്ടുകള്‍ക്കും സെക്സ് ടോയ്കള്ക്കും നിരവധി പ്രശനങ്ങളുണ്ട്. എന്നാല്‍ കൂടുതല്‍ കുറ്റ മറ്റ രീതിയിലുള്ള സെക്സ് റോബോട്ടുകള്ക്കായിട്ടുള്ള പരീക്ഷണങ്ങള്‍ നിരവധിയാണ് ഇപ്പോള്‍ നടക്കുന്നത്.
അതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സംവേദന ക്ഷമതയും ചിന്തിക്കാന്‍ കഴിവുള്ളതുമായ റോബോട്ടുകള്‍ക്ക് വേണ്ടിയുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
സ്പര്‍ശനം പോലെയുള്ള ഇന്ദ്രിയാനുഭവങ്ങള്‍ നല്കുന്ന സെക്സ് റോബോട്ടുകളെ വിപണയില്‍ എത്തിക്കാനാണ് ഇവരുടെ ശ്രമം. അതിനായി പ്രിന്റഡ് സ്കിന്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ സ്പര്‍ശന സുഖം അനുഭവിക്കാനാകും.
മനുഷ്യന്റെ ചര്‍മ്മത്തില്‍ ഘടിപ്പിച്ച സെന്‍സറുകളുമായി ബന്ധിപ്പിക്കുന്ന ഒരു റോബോട്ടിക് പ്ലാറ്റ്ഫോമിന്റെ ഭാഗമാണിത്. സെക്സ് റോബോട്ടുകളുടെ ഉപയോഗം മനുഷ്യര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനാകുമെന്നാണ് ഗ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
താപനിലയും രാസവസ്തുക്കള്‍ വിഷലിപ്തമാണോ എന്ന് മനസ്സിലാക്കാന്നും റോബോട്ടുകളെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. ഹൈഡ്രോജെല്‍ ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചര്‍മ്മം നിര്‍മ്മിച്ചിരിക്കുന്നത്.
റോബോട്ടുകളുടെ വിരല്‍ത്തുമ്പുകള്‍ മനുഷ്യരുടേതിന് സമാനമാകാന് ഇത് സഹായിക്കും. റോബോട്ടുകള്‍ക്ക് ചുറ്റുമുളവ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സെന്‍സറുകള്‍ ഹൈഡ്രോജലിനുളില് ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ വിവേകമുള , സ്മാര്‍ട്ടായ റോബോട്ടുകളാണ് ലക്ഷ്യമെന്ന് ഗവേഷകര്‍ പറഞ്ഞു.
Post Your Comments