Kerala NewsLatest NewsNewsUncategorized
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; കോഴിക്കോട് കായിക അധ്യാപകന് അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്കൂളിലെ കായിക അധ്യാപകന് അറസ്റ്റിലായി. വയനാട് കല്‍പ്പന സ്വദേശിയായ അധ്യാപകനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മുന്ന് പരാതികളാണ് ബാലാവകാശ കമ്മിഷന് കിട്ടിയത്. പരാതികള്‍ പൊലീസിന് കൈമാറുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന് പിടിയിലായത്. ഇയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.