ലൈംഗികാതിക്രമ കേസ്; ഡാനി ആൽവ്‌സ് കസ്റ്റഡിയിൽ
NewsSports

ലൈംഗികാതിക്രമ കേസ്; ഡാനി ആൽവ്‌സ് കസ്റ്റഡിയിൽ

ബാഴ്‌സലോണ: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബ്രസീൽ ഡിഫൻഡർ ഡാനി ആൽവ്സ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. ബാഴ്‌സലോണയിലെ നൈറ്റ് ക്ലബിൽ വെച്ച് കഴിഞ്ഞ ഡിസംബറിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വെള്ളിയാഴ്ചയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.

ആൽവസ് അനുചിതമായി സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ജനുവരി 2 ന് കറ്റാലൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഡിസംബർ 30-31 തീയതികളിൽ ബാഴ്‌സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 39 കാരനായ ആൽവ്സ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.

‘ഞാൻ ആ സ്ഥലത്ത് ഉണ്ടായിരുന്നു, നിരവധി പേരോടൊപ്പം ആനന്ദിക്കുകയായിരുന്നു. എനിക്ക് ഡാൻസ് ഇഷ്ടമാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഞാൻ എന്റെ ഇഷ്ടം ചെയ്യുകയായിരുന്നു’ ബാഴ്‌സലോണയുടെയും യുവാൻറസിന്റെയും മുൻ താരം കൂടിയായ ഡാനി പറഞ്ഞു.

Related Articles

Post Your Comments

Back to top button