ലൈംഗിക അധിക്ഷേപം: കോളേജ് വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഗുരുതരമായ രീതിയില്‍ ലൈംഗിക അധിക്ഷേപം നടത്തിയ കോളേജി വൈസ് പ്രിന്‍സിപ്പളിനെ സസ്പെന്‍ഡ് ചെയ്തു. ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് അധികൃതര്‍ക്കെതിരെയാണ് നഴ്സിംഗ് കൗണ്‍സിലില്‍ നടപടി സ്വീകരിച്ചത്. കോളേജിനെതിരെയും നടപടി വന്നേക്കും.
വൈസ് പ്രിന്‍സിപ്പാളിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചത്. ഇതോടെ വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് നേഴ്സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന് തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
വിശ്വസിക്കാന്‍ പ്രയാസമുള്ള തരത്തില്‍ ഞെട്ടിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയില്‍ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്.