CinemaKerala NewsLatest NewsPolitics

സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല , രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പം നിന്ന രമേഷ് പിരാടിക്ക് നന്ദി അറിയിച്ച്‌ ഷാഫി പറമ്ബില്‍ എംഎല്‍എ. നിര്‍ണായകമായ വിജയത്തിനായി ഒപ്പം നിന്ന് പ്രവര്‍ത്തിച്ചതിന് ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.

അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനും മത്സരിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പറഞ്ഞ എംഎല്‍എ, വിജയത്തിന് കൂടെ നിന്ന പിഷാരടിക്ക് നന്ദി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘നന്ദി പിഷാരടി. ആര്‍ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്. അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം
മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലിം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. തെരഞ്ഞടുപ്പ് പ്രചരണത്തില്‍ ബാലുശ്ശേരിയില്‍ മത്സരിച്ച ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കും നടന്റെ പിന്തുണ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button