
ഷാരൂഖ് ചിത്രം പത്താന് നേരെ ഭീഷണിയുമായി വീണ്ടും ബജ്റംഗ് ദൾ പ്രവർത്തകർ. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സിനിമയ്ക്ക് നേരെ വീണ്ടും എതിർപ്പുകൾ എത്തുന്നത്. ചിത്രം ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് ബജ്റംഗ് ദൾ പ്രവർത്തകർ പറയുന്നത്.
സെൻസർ ബോർഡ് അനുമതി നൽകിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ല. സിനിമയുടെ റിലീസിനെതിരെ സംഘം മാൾ നശിപ്പിക്കുകയും പോസ്റ്ററുകൾ നശിപ്പിക്കുകയും പ്രതിഷേധങ്ങൾ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.
Post Your Comments