Kerala NewsLatest NewsNewsUncategorized

ഷഹനയുടെ മരണം: ഫുഡ് ഡെലിവറിയുടെ മറവില്‍ ഭര്‍ത്താവ് ലഹരിക്കച്ചവടം നടത്തിയെന്ന് പൊലീസ്

കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ, ഫുഡ് ഡെലിവറിയുടെ മറവില്‍ ഭര്‍ത്താവ് സജ്ജാദ് ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തല്‍. ഇയാല്‍ ലഹരിക്കടിമയെന്നും പൊലീസ് പറയുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ സജ്ജാദിന്റെ വീട്ടില്‍നിന്ന് ലഹരിമരുന്നും അനുബന്ധ വസ്തുക്കളും കണ്ടെടുത്തു.

ഷഹന ജീവനൊടുക്കിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാന്‍ പറമ്പില്‍ ബസാറിലെ വീട്ടില്‍ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ അറസ്റ്റിലായ സജ്ജാദിനെ കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഷഹനയുടെ മൃതദേഹം ഇന്നലെ രാത്രി കബറടക്കി.

സജ്ജാദ് ശാരീരികവും മാനസികവുമായി ഷഹനയെ പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും എസിപി കെ സുദര്‍ശനന്‍ പറഞ്ഞു. സജ്ജാദ് മൊഴിയനുസരിച്ച് ജനലിന്റെ അഴിയിലാണ് ഷഹാന തൂങ്ങി മരിച്ചതെന്നും എസിപി വ്യക്തമാക്കി. ഷഹാനയ്ക്കു ക്രൂരമായ മര്‍ദനം ഏറ്റിരുന്നു. ശരീരത്തില്‍ പരുക്കുകളും മുറിവുകളും കണ്ടെത്തി.

Related Articles

Back to top button