ഷാജഹാന്‍ കൊലപാതകം: സിപിഎം സംസ്ഥാന നേതൃത്വത്തെ തള്ളി യെച്ചൂരി
NewsKeralaPolitics

ഷാജഹാന്‍ കൊലപാതകം: സിപിഎം സംസ്ഥാന നേതൃത്വത്തെ തള്ളി യെച്ചൂരി

ന്യൂഡല്‍ഹി: പാലക്കാട് ഷാജഹാന്റെ കൊലപാതത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊലപാതകത്തിന് പിന്നിലെ ആളുകളെ സംബന്ധിച്ച നിലപാടിലേക്കെത്താന്‍ സമയമായിട്ടില്ലെന്നും പോലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഈ നിലപാടാണ് സ്വീകരിച്ചത്. കൊലപാതകമുണ്ടായാല്‍ ഉടന്‍ തന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും കാനം പറഞ്ഞിരുന്നു.

Related Articles

Post Your Comments

Back to top button