സ്വപ്നയെ കണ്ടിരുന്നു; മുഖ്യമന്ത്രിയെ പരിചയമില്ല, മൊഴി തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജി കിരണ്‍
NewsKerala

സ്വപ്നയെ കണ്ടിരുന്നു; മുഖ്യമന്ത്രിയെ പരിചയമില്ല, മൊഴി തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജി കിരണ്‍

കൊച്ചി: സ്വപ്നയെ കണ്ടിരുന്നുവെന്ന് ഷാജി കിരണ്‍. സ്വപ്‌ന പറഞ്ഞയാള്‍ താന്‍ തന്നെയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കുവേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു. സ്വപ്നയെ പരിചയമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പരിചയമില്ല. സ്വപ്‌നയുമായി സൗഹൃദം മാത്രമാണുള്ളത്. പാലക്കാട്ടെ ഓഫിസിലെത്തിയാണ് സ്വപ്നയെ കണ്ടത്. മൊഴി തിരുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജി കിരണ്‍ പറഞ്ഞു.

സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്ന് താന്‍ ഉപദേശിച്ചിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പ്രത്യാഘാതമുണ്ടാകുമെന്ന് സ്വപ്‌നയോട് പറഞ്ഞുവെന്നും ഷാജി കിരണ്‍ വ്യക്തമാക്കി. മൊഴി തിരുത്താന്‍ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി ഷാജി കിരണ്‍ വന്നുകണ്ടുവെന്നാണ് സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നത്.

Related Articles

Post Your Comments

Back to top button