CrimeKerala NewsNews

ധീരജിന്റെ മരണത്തില്‍ ‘കര്‍മ്മ’ പ്രയോഗത്തില്‍ ട്വീറ്ററിലുറച്ച് ഷമ മുഹമ്മദ്

തിരുവനന്തപുരം: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ഇട്ട് ട്വീറ്റ് പിന്‍വലിക്കില്ലന്ന് ഷമ മുഹമ്മദ്.

എഐസിസി മാധ്യമവക്താവ് ഡോ. ഷമ മുഹമ്മദാണ് ധീരജിന്റെ മരണവാര്‍ത്ത കര്‍മ്മ എന്ന ക്യാപ്ഷനോടെ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായെങ്കിലും ട്വീറ്റ് പിന്‍വലിക്കാന്‍ താന്‍ തയാറല്ലന്ന് ഷമ മുഹമ്മദ് പറഞ്ഞു.

ധീരജിന്റെ മരണത്തില്‍ തനിക്ക് ദുഖമുണ്ടന്നും താന്‍ പ്രതികരിച്ചത് അക്രമ രാഷ്ട്രീയത്തിനെതിരാണന്നും ഷമ പറയുന്നു. ഇത്തരം അക്രമസംഭവങ്ങള്‍ പിണറായി വിജയന് നിയന്ത്രിക്കാനാവാത്തതിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചതെന്നും ഷമ പറയുന്നു.

Related Articles

Back to top button