
പാലക്കാട്: മഹിള മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവ് കീഴടങ്ങി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രജീവ് ഒളിവിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രജീവ് കീഴടങ്ങിയത്.
ബിജെപിയുടെ ബൂത്ത് പ്രസിഡന്റായ പ്രജീവ് മാത്രമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ശരണ്യ തന്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തെന്നും ഇപ്പോള്‍ ചതിച്ചെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നത്.
പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവനും പുറത്തുകൊണ്ടുവരണമെന്ന് ശരണ്യ ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിവരം പ്രജീവ് തന്നെയാണ് ഭര്‍ത്താവിനെ വിളിച്ചറിയിച്ചത്. പിന്നീട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ശരണ്യ തൂങ്ങി മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയി.
Post Your Comments