മകള്‍ക്ക് ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി: സ്വപ്‌ന സുരേഷ്
NewsKeralaPoliticsTechCrime

മകള്‍ക്ക് ഗള്‍ഫില്‍ ബിസിനസ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി: സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ്. ഇത്തവണ പിണറായി വിജയന്റെ മകളെയും ഉള്‍പ്പെടുത്തിയാണ് സ്വപ്‌ന സുരേഷ് പുതിയ ആരോപണമുന്നയിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ മകള്‍ വീണയ്ക്ക ഗള്‍ഫില്‍ ഐടി കമ്പനി തുടങ്ങാന്‍ പിണറായി വിജയന്‍ ഷാര്‍ജ് ഭരണാധികാരിയുടെ സഹായം തേടി എന്നാണ് സ്വപ്‌ന സുരേഷിന്റെ പുതിയ വാദം.

സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ചു പരമാര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ ഷാര്‍ജ രാജ കുടുംബത്തിന്റെ എതിര്‍പ്പ് കാരണമാണ് ബിസിനസ് നടക്കാതെ പോയത് എന്നും ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും ഒപ്പം നളിനിനെറ്റോയും ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്ന പറഞ്ഞു.

ഇതിനിടയില്‍ തന്നെ അറിയില്ലന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ് എന്നാണ് സ്വപ്‌ന പറയുന്നത്. ‘ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഈ വിവാദ വനിതയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെ അദ്ദേഹത്തിന് അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസില്‍ ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്’- സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. ഷാജ് കിരണെ അയച്ചത് മുഖ്യമന്ത്രി തന്നെയാണ് എന്ന് സ്വപ്ന ആവര്‍ത്തിച്ചു.

Related Articles

Post Your Comments

Back to top button