മരണം ഒളിച്ചിരിക്കുന്ന ഷവര്‍മ്മ തട്ടുകള്‍: ഷവര്‍മ്മയില്‍ ഷിഗെല്ലാ വൈറസുകള്‍ കടക്കുന്നത് ഇങ്ങനെ

കേരളത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം ഷവര്‍മ്മ ഒരു വില്ലനായി വീണ്ടും കടന്ന് വന്നിരിക്കുകയാണ്. കേരളത്തില്‍ പലയിടത്തും ഷവര്‍മ്മ കഴിച്ച് ഉണ്ടാകുന്ന മരങ്ങളും ഭക്ഷ്യ വിഷബാധയുമേറ്റ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ് ദിവസം കാസര്‍കോഡും സമാനമായ രീതിയില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയും 30 ലധികം കുട്ടികള്‍ ഗുരുതരമായ ഭക്ഷ്യ വിഷബാധയേറ്റ സംഭവം ഉണ്ടായി. അപ്പോള്‍ സ്വാഭിവകമായും നമ്മുക്ക് തോന്നാം ഷവര്‍മ്മ അത്ര വലിയ പ്രശ്നക്കാരനാണോ. എന്നാല്‍ ആ ചോദ്യം തീര്‍ത്തും അപ്രസക്തമാണ്. കാരണം എന്ത് ഭക്ഷണമായാലും വളരെ ശ്രദ്ധിച്ചു സൂഷ്മതോയോടെ വൃത്തിയുള്ള അന്തരീക്ഷത്തില്‍ കഴിവതും ഫ്രഷ് സാധനങ്ങള്‍ വച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചാല്‍ പ്രശ്നങ്ങളില്ല. നിര്‍ഭാഗ്യവശാല്‍ കാസര്‍കോഡ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് വാസ്തം. കാരണം മരണപ്പെട്ട പെണ്‍കുട്ടിക്കും മറ്റ് കുട്ടികള്‍ക്കും ഷിഗല്ലയുടെ ലക്ഷണങ്ങാണ് കണ്ടെത്തിയിരിക്കുന്നത്. ആതായത് വൃത്തിഹീനമായതും പഴയതുമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയത് എന്നാണ് കരുതുന്നത്. സ്കൂളുകളിലെ സെന്റ് ഓഫിനും പാരലല്‍ കോളേജ് അഡ്മിഷനും വേണ്ടി ഒത്തുകൂടിയ കുട്ടികളാണ് ഈ കടയില്‍ ഷവര്‍മ്മ കഴിക്കാനായി എത്തിയത്. ഷവര്‍മ്മ കഴിച്ച മുഴുവന്‍ കുട്ടികള്‍ക്കും അസ്വസ്ഥത ഉണ്ടായത് 24 മണിക്കൂറിനുളിലാണ്. വിഷബാധയേറ്റ് ആശുപത്രിയില്‍ എത്തിയ മുഴുവന്‍ കുട്ടികള്‍ക്കും നൂറ്റിമൂന്ന് ഡിഗ്രിയിലധികം പനി കണ്ടെത്തിയത് ഷിഗെല്ല യുടെ ലക്ഷണമാണെന്ന് കരുതുന്നു.

എന്താണ് ഷിഗെല്ലാ
ഷിഗെല്ല വിഭാഗത്തില്‍പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ‘ ഷിഗെലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. ഇത് മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണമാണ് മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയിലേക്കു പിന്നിട് മരണവും സംഭവിക്കും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ പോയിസണ്‍ കാരണം മുതിര്‍ന്ന കുട്ടികളെയും രോഗം ബാധിക്കും. ഷിഗെല്ല ബാധിച്ചാല്‍ അടുത്ത 22 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്നതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. എന്നാല്‍ കൃത്യമായ ചികിത്സ ലഭിച്ചാല്‍ രോഗം ഭേദമാക്കാന്‍ സാധിക്കു. എന്നാലും ആരോഗ്യം കുറഞ്ഞ ആളുകളില്‍ രോഗം വളരെ വേഗത്തില്‍ ഗുരുതരമാകും.

ഷിഗെല്ലാ ഷവര്‍മ്മയില്‍
എന്നാലും ഷിഗല്ല എങ്ങനെ ഷവര്‍മയില്‍ കടന്ന് കൂടുന്നു എന്നത് ഒരു ചോദ്യമാണ്. അതിന് പല കാരണങ്ങളുമുണ്ട്. അതിലൊന്ന് കുറഞ്ഞ ചിലവില്‍ വന്‍ ലാഭം കൊയ്യാന്‍ കഴിയുന്ന ഭക്ഷണ സാധനമാണ് ഷവര്‍മ്മ എന്നത്. പോരാത്തതിന് ഷവര്‍മ്മയ്ക്ക് കേരളത്തില്‍ വലിയ ആവശ്യക്കാര്‍ ഉണ്ട് എന്നത് ലാഭം നേടാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിന്റെ ഏകദേശം ലാഭക്കണക്ക് ഇങ്ങനെയാണ്. ഷവര്‍മ്മയുടെ പ്രധാന ചേരുവ ഇറച്ചിയാണ്. അത് പല ഇറച്ചികളാകാം. എന്നാല്‍ കേരളത്തില്‍ ഏറ്റവും എളുപ്പത്തില്‍ കിട്ടുന്നത് ചിക്കന്‍ ഷവര്മ്മയാണ്. കാരണം ഇറച്ചികളില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് ചിക്കനാണ്. ഇനി അതിന്റെ കണക്ക് ഇങ്ങനെയാണ്.

അതായത് പാകം ചെയ്യാന്‍ പരുവത്തിലായ ഒരു കിലോ ചിക്കനില്‍ നിന്നും എത്ര ഷവര്‍മ്മ ഉണ്ടാക്കാന്‍ കഴിയും എന്ന് നോക്കാം. ഷവര്‍മ്മ പ്രധാനമായും പ്ലേറ്റ്, റോള്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് ലഭിക്കുന്നത്. അതില്‍ തന്നെ കുബ്ബുസ്, റുമാലി റോട്ടി എന്നിങ്ങനെയും രണ്ട് രീതിയിലും ലഭിക്കും. അതില്‍ ഒരു പ്ലേറ്റ് ഷവര്‍മ്മ നിര്‍മ്മിക്കാന്‍ ഏകദേശം 100 ഗ്രാം ചിക്കന്‍ സ്ളൈസ് ചെയ്ത് മതി, റോള്‍ ആണെങ്കില്‍ 50 അല്ലങ്കില്‍ 60 ഗ്രാം മതി. മറ്റ് പച്ചക്കറി ചേരുവകള്‍ കൂടി ചേര്‍ക്കുന്നതോടെ ഷവര്‍മ്മയുടെ പ്രധാന ഭാഗം. കഴിഞ്ഞു. അതായത് ഒരു കിലോ ചിക്കനില്‍ നിന്നും 10 ഷവര്‍മ്മ പ്ലേറ്റും, 20 ഷവര്‍മ്മ റോളും ഉണ്ടാക്കാന്‍ കഴിയും. ഒരു ഷവര്‍മ്മ പ്ലേറ്റിന് കേരളത്തില്‍ 100 മുതല്‍ 120 രൂപ വരെയാണ് വില. അപ്പോള്‍ ഒരു കിലോ ചിക്കനില്‍ നിന്നും ലാഭം 1000 രൂപ. മാര്‍ക്കറ്റില്‍ ചിക്കന്റെ വിലയും മറ്റ് ചേരുവകളായ കാബേജ്, മയോണൈസ്, കുക്കിന്റെ വേതനം, കുബ്ബുസ് അല്ലങ്കില്‍ റൂമാലി റോട്ടി, പൊതിയാനുപയോഗിക്കുന്ന പേപ്പര്‍, വൈദ്യുതി എന്നിവയുടെ ചിലവ് ഒരു 400 രൂപ മാറ്റിയാലും ബാക്കി 600 രൂപയാണ്. ലാഭം. ഷവര്‍മ റോളിനും സമാനമായ രീതിയിലുള്ള ലാഭമാണ് ഉണ്ടാകുന്നത്. ഇതാണ് ഷവര്‍മ്മ നിര്‍മ്മാണത്തിലെ ഏകദേശം കണക്ക്.

ഷവര്‍മ്മ അടുപ്പുകള്‍
ഏകദേശം 10 മുതല്‍ 15 കിലോ ഇറച്ചി ഷവര്‍മ്മയുടെ അടുപ്പില്‍ വേവിക്കാന്‍ സാധിക്കും. ഒരു പ്രത്യക രീതിയില്‍ കമ്പിയില്‍ താഴെ മുതല്‍ മുകള്‍ വരെ ഇറച്ചി കമ്പിയിലൂടെ കോര്‍ത്ത് വച്ചാണ് ഷവര്‍മ്മ ചിക്കന്‍ പാകം ചെയ്യാനായി വയ്ക്കുന്നത് 350 ഡിഗ്രി ചൂടിലാണ് ഇത്തരത്തില്‍ ഇറച്ചി വേവിക്കുന്നത്. എന്നാല്‍ ഇറച്ചി ഇത്തരത്തില്‍ വയ്ക്കുന്നതിനാല്‍ ഉള്ള് വേകാന്‍ വലിയ താമസമാണ്. സാധാരണ ഗതിയില്‍ അവശ്യാനുസരണം പുറം ഭാഗത്തുള്ള ചൂടേറ്റ് വെന്ത ഇറച്ചി നീണ്ട കത്തിക്കൊണ്ട് ചെറുതായി അരിഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അരിഞ്ഞിടുന്ന ചിക്കന്‍ തട്ടില്‍ വച്ച തീയുടെ ഭാത്ത് കുട്ടിയിട്ട ശേഷം ഒന്ന് കൂടി വേവിച്ച ശേഷം മറ്റ് ചേരുവകള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇവിടെ തന്നെയാണ് യഥാര്‍ത്ഥ പ്രശ്നവും. അതായത് കൂട്ടത്തോടെ അളുകള്‍ ഷവര്‍മ്മ വാങ്ങാനെത്തിയാല്‍ സാധനം വിറ്റ് പോകുന്നതിനായി കച്ചവടക്കാര്‍ പൂര്‍ണമായും പാകമാകാത്ത ഇറച്ചി ചെത്തി നല്‍കും. ഇവിടെയാണ് അടുത്ത പ്രശ്നവും ഉണ്ടാകുന്നത്. ചിലപ്പോള്‍ കച്ചവടക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ സാധനം വിറ്റി പോകാറില്ല. അതോടെ വിറ്റ് പോകാത്ത പാതിവെന്ത ഇറച്ചി പിന്നത്തേക്കായി മാറ്റി വയ്ക്കും. ഇത്തരത്തില്‍ പാതി വെന്ത ഇറച്ചി പിറ്റേന്ന് പുതിയ ഇറച്ചിയോടൊപ്പം ചേര്‍ത്താണ് പലരും വില്‍പ്പന നടത്തുന്നത്. ഇതോടെ തലേന്ന് വച്ചിരുന്ന ഇറച്ചി പഴകുന്നതോടെ അതില്‍ ബാക്ടീരിയ രൂപപ്പെടുകയും ചെയ്യും. ഇത്തരം ബാക്ടീര പെറ്റ് പെരുകാന്‍ 5-6 മണിക്കൂര്‍ മതി എന്നതി ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാല്‍ ആളുകള്‍ കൂട്ടതോടെ വന്ന് വാങ്ങുന്നതോടെ പാതിവെന്ത ഇറച്ചിയാണ് പലയിടത്തും നല്‍കേണ്ടി വരുന്നത്. ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും.
മറ്റോന്ന് അതീഭീകരമായ ചൂട് പുറപ്പെടുവിക്കുന്നതാണ് ഷവര്‍മ്മ അടുപ്പുകള്‍. അത് കൊണ്ട് തന്നെ ഇത്തരം ഷവര്‍മ്മ അടുപ്പുകള്‍ സ്ഥാപിക്കുന്നത കടകളുടെ മുന്പില് തുറസായ സ്ഥലങ്ങളിലാണ്. ഇതോടൊപ്പമാണ് ചേരുവകള്‍ ചേര്‍ത്ത പാകം ചെയ്യാനായി വച്ചിരിക്കുന്ന ഇറച്ചിയും സൂക്ഷിക്കുന്നത്. ഇതോടെ പുറത്ത് നിന്നുള്ള ബാക്ടീരിയകളും സുഷ്മ ജീവികളും ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയും കൂടുന്നു. തീയില്‍ നേരിട്ട് വേവിക്കാതെ ചൂട് തട്ടിമാത്രം വേവിക്കുന്നതിനാല്‍ ഷവര്‍മ്മയില്‍ ബാക്ടീരീയ വര്‍ധിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അപകടങ്ങള്‍ ഒഴിവാക്കാന്‍ നമ്മള് എന്ത് ചെയ്യണം
വളരെ രൂചികരമാണെങ്കിലും ഒട്ടും സുരക്ഷിതത്വമില്ലാത്തതാണ് ഇത്തരം ഭക്ഷണങ്ങള്‍. ഒന്നുകില്‍ നമ്മള് സ്വയം സൂക്ഷിക്കുക അല്ലങ്കില്‍ കഴിക്കാതെ ഇരിക്കുക. അല്ലങ്കില്‍ ലാഭക്കൊതി മാറ്റി നല്ല ഭക്ഷണം നല്കാന് കച്ചവടക്കാര്‍ ശ്രമിക്കുക. ഒരു അപകടമുണ്ടാകുമ്പോള്‍ മാത്രം വഴിപാട് പോലെ പരിശോധന നടത്തുന്ന ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്ക് ഉണ്ട് അവരും ക്ൃത്യമായി ജോലി ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.