ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
NewsKeralaLocal News

ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

ചാലക്കുടി: ഷാള്‍ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46)യാണ് ബൈക്കില്‍ നിന്നും തെറിച്ചുവീണ് മരിച്ചത്. നോര്‍ത്ത് ചാലക്കുടിയില്‍ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ. തിരിച്ച് സഹോദരന്‍ രഞ്ജിത്തിനോപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച 11ന് മേലൂര്‍ ക്രിമിറ്റോറിയത്തില്‍. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്.

Related Articles

Post Your Comments

Back to top button