CrimeKerala NewsNews
പണത്തിന് വേണ്ടി ക്രൂരമായി മര്‍ദ്ദിച്ചു: ഷഹനയെ ഭര്‍ത്താവ് കൊന്നത്

കോഴിക്കോട്: കാസര്‍കോഡ് സ്വദേശിനിയും മോഡലും നടിയുമായ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ മാതാപിതാക്കള്‍.
ഷഹനയുടെ ഭര്‍ത്താവ് സജ്ജാദിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഷഹന തന്നെ വിളിച്ചിരുന്നതായിട്ടാണ് അമ്മ പറയുന്നത്. വിളിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതായി ഷഹനയുടെ സഹോദരന് പറഞ്ഞു. പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുന്ന ഷഹനയെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തില്‍, ഭര്‍ത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്.