ജുബ (തെക്കന്‍ സുഡാന്): ആട് ഒരു ഭീകര ജീവിയാണോ? ആഫ്രിക്കന്‍ രാജ്യമായ തെക്കന്‍ സുഡാനിലുള്ളവര്‍ അതെ എന്ന് ഉത്തരം നല്‍കും. ഒരു സ്ത്രീയെ കൊന്നതിന് ചെമ്മരിയാടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ് സൗത്ത് സുഡാനിലെ നിയമ വ്യവസ്ഥ.
അദ്ഹിയു ചാപ്പിംഗ് എന്ന 45കാരിയാണ് ചെമ്മരിയാടിന്റെ ആക്രമണത്തില്‍ മരിച്ചത്. നട്ടെല്ലിന് സാരമായി ക്ഷതമേറ്റ ചാപ്പിംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ചെമ്മരിയാടിനെ കസ്റ്റഡിയിലെടുത്തു.
ഉടമസ്ഥന്റെ അയല്‍വാസിയായ സ്ത്രീയെയാണ് ആട് കൊലപ്പെടുത്തിയത്. ഇതിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ ആടിന്റെ ഉടമസ്ഥന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് നല്കി. പ്രാദേശിക നിയമപ്രകാരം ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചുവരുന്ന ആടിനെയും കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് കൈമാറും. ആടിന്റെ കേസിലെ തുടര്‍ നടപടികള്‍ ഇനി പ്രാദേശിക കോടതിയായിരിക്കും നടക്കുക.
Post Your Comments