സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല
NewsKeralaHealth

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ആനയാംകുന്ന് കുന്നേരി ഭാഗത്തുള്ള പത്ത് വയസുകാരനായ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി, വയറിളക്കം എന്നീ ലക്ഷണങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയായ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കിണറുകള്‍ രോഗ്യ പ്രവര്‍ത്തകരുടെ നോതൃത്വത്തില്‍ ക്ലോറിനേറ്റ് ചെയ്യുകയാണ്.

Related Articles

Post Your Comments

Back to top button