ദേവനന്ദയുടെ തലച്ചോറിനെയും ഹൃദയത്തെയും ഷിഗല്ല ബാധിച്ചു: രണ്ട് കൂട്ടികളുടെ തലച്ചോറിലും ഹൃദയത്തിലും വൈറസ് ബാധ

കാസര്‍കോഡ്: ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിക്കാനാനിടയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചു. പെണ്‍കുട്ടിയുടെ മരണ കാരണം തലച്ചോറിലും ഹൃദയത്തിലുമുണ്ടായ ഷിഗല്ല ബാധയാണ് എന്ന് തന്നെയാണ് പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട്. കഴിച്ച ഷവര്‍മ്മയില്‍ നിന്നു തന്നെയാണ് ഷിഗല്ല ബാധിച്ചത് എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ശ്രവങ്ങളുടെ അന്തിമ പരിശോധന ഫലം ഇന്ന് ലഭിക്കും.
ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസും അറിയിച്ചു. എന്നാല്‍ സംഭവത്തെ കൂടുതല്‍ ഗുരുതരമായി ഇവിടുന്ന് തന്നെ ഷവര്‍മ്മ കഴിച്ച രണ്ട് കുട്ടികളുടെ നിലയും അതീവ ഗുരുതരമാണ്. ഇവര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇവരുടെ തലച്ചോറിലും ഹൃദയത്തിലും ഷിഗല്ല വൈറസ് ബാധിച്ചിട്ടുണ്ട്.
ഇതിനിടെ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എല്ലാവര്ക്കും രോഗലക്ഷണങ്ങള്‍ സമാനമായതിനാല്‍ ഷിഗെല്ല തന്നെയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ നിലവില്‍ 52 പേരാണ് ഷവര്‍മ്മ കഴിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നാളെ പരിശോധിക്കും. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ഹോട്ടലുകളിലും മറ്റും വ്യാപക പരിശോധനകള്‍ നടക്കുകയും പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും നിരവധി സ്ഥാപനങ്ങള്‍ പൂട്ടുകയും ചെയ്തിരുന്ന