മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗം മുന്നേറ്റം തുടരുന്നു: ഉദ്ധവിനെ കൈവിട്ട് സാധാരണക്കാരും
NewsPoliticsNational

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗം മുന്നേറ്റം തുടരുന്നു: ഉദ്ധവിനെ കൈവിട്ട് സാധാരണക്കാരും

മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ മകനെ സാധാരണ മഹാരാഷ്ട്രക്കാരും കൈവിടുന്നു. മഹാരാഷ്ട്രയിലെ 17 ജില്ലകളിലെ 51 താലൂക്കുകളില്‍ സര്‍പഞ്ചിനെയും പഞ്ചായത്ത് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് നടന്ന വോട്ടെടുപ്പിലാണ് ഉദ്ധവ് താക്കറെയെയും സഖ്യകക്ഷികളെയും കൈവിട്ട് പൊതുജനം ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ബിജെപിക്കുമൊപ്പം നിന്നത്.

നന്ദുര്‍ബാര്‍, ധൂലെ, ജല്‍ഗാവ്, ബുല്‍ധാന, അകോല, വാഷിം, അമരാവതി, യവത്മാല്‍, നന്ദേഡ്, ഹിംഗോലി, പര്‍ഭാനി, നാസിക്, പൂനെ, അഹമ്മദ്‌നഗര്‍, ലാത്തൂര്‍, സത്താറ, കോലാപൂര്‍ എന്നിവയാണ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്ന 17 ജില്ലകള്‍. സംസ്ഥാനത്തെ 1,166 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 13ന് നടക്കും. സര്‍പഞ്ചിനെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 14ന് നടക്കും.

ശിവസേനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് ഉദ്ധവ് താക്കറെയും കൂട്ടരും മാറിപ്പോകുന്നു എന്നാരോപിച്ചാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വലിയ വിഭാഗം പ്രത്യേക കൂട്ടായ്മയായി നിലയുറപ്പിച്ചത്. അവര്‍ പിന്നീട് ബിജെപിക്കൊപ്പം സഹകരിക്കുകയും ചെയ്തു. എന്നാല്‍ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാവികാസ് അഘാഡി എന്ന സഖ്യം രൂപീകരിച്ച ഉദ്ധവിനും കൂട്ടര്‍ക്കും പൊതുജനപിന്തുണ കുറഞ്ഞുവരികയാണെന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Related Articles

Post Your Comments

Back to top button