ഷിന്‍സോ ആബെ വധം: ജപ്പാന്‍ ദേശീയ പോലീസ് മേധാവി രാജിവച്ചു
NewsWorld

ഷിന്‍സോ ആബെ വധം: ജപ്പാന്‍ ദേശീയ പോലീസ് മേധാവി രാജിവച്ചു

ടോക്കിയോ: ജപ്പാനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജപ്പാന്‍ ദേശീയ പോലീസ് മേധാവി രാജിവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചത്. സുരക്ഷാവീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

ആബെയുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുരക്ഷ ഏജന്‍സി പുറത്ത് വിട്ടതിനെത്തുടര്‍ന്നാണ് ദേശീയ പോലീസ് മേധാവി ഇറ്റാരു നകമുറ രാജിവച്ചത്. മുന്‍ പ്രധാനമന്ത്രിയുടെ മരണം താന്‍ ഗൗരവമായി കാണുന്നുവെന്നും വ്യാഴാഴ്ച ദേശീയ പബ്ലിക് സേഫ്റ്റി കമ്മീഷനില്‍ രാജിക്കത്ത് സമര്‍പ്പിച്ചതായും നകമുറ പറഞ്ഞു.

Related Articles

Post Your Comments

Back to top button