
ദില്ലി : ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്ക്കരണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നും ബിജെപി ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ സുവർണ്ണക്ഷേത്ര സന്ദർശനത്തിൽ ശിരോമണി അകാലിദളും രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്.
ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനത്തിനെതിരെ ശിരോമണി അകാലിദളും രംഗത്തെത്തി. പഞ്ചാബിനെ ചതിച്ച കുടുംബത്തിന്റെ പിന്മുറക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് ഹർസിമ്രത് കൗർ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായാണ് രാഹുൽ ഗാന്ധി സുവർണ്ണക്ഷേത്രം സന്ദർശിച്ചത്. ഓറഞ്ച് ടർബൺ കെട്ടിയാണ് രാഹുൽ പ്രാർത്ഥനയിൽ പങ്കെടുത്തത്. എട്ട് ദിവസത്തെ പഞ്ചാബ് സന്ദർശനത്തിന് ശേഷം യാത്ര കശ്മീരിലേക്ക് കടക്കും.
Post Your Comments