ശിവസേനയുടെ പിന്തുണയും ദ്രൗപദി മുര്‍മുവിന്
NewsNationalPolitics

ശിവസേനയുടെ പിന്തുണയും ദ്രൗപദി മുര്‍മുവിന്

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേന എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കും. ശിവസേന എംപിമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയോട് മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു.

ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുന്നത് ബിജെപിക്കുള്ള പിന്തുണയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ടി.എന്‍. ശേഷനും പ്രതിഭ പാട്ടീലിനും പ്രണബ് മുഖര്‍ജിക്കും ശിവസേന പിന്തുണ നല്‍കിയ കാര്യം റാവത്ത് ചൂണ്ടിക്കാണിച്ചു. ഈ മാസം 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Related Articles

Post Your Comments

Back to top button