ഡോളർ കടത്തിയ കേസിൽ ശിവശങ്കർ നാലാം പ്രതി.

കൊച്ചി/ വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. കസ്റ്റംസ് ഇത് സംബന്ധിച്ചു രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാലാണ് ശിവശങ്കറിനെ പ്രതി ചേർത്തിരിക്കുന്നത്. കേസില്‍ നാലാം പ്രതി ശിവശങ്കര്‍ ആണ്.
കള്ളപ്പണ കേസില്‍ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ ഇഡി അടിമുടി എതിർക്കുന്നു ണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധി ച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കു ന്നത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കാനായിട്ടില്ലെന്നാണ് ശിവശങ്കർ പറഞ്ഞി ട്ടുള്ളത്. താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ലന്നും ശിവശങ്കർ ചൂണ്ടി ക്കാട്ടിയിരുന്നെങ്കിലും കേസിൽ വമ്പൻ സ്രാവുകൾക്ക് ബന്ധമുള്ളതാ യി സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.