ചാർട്ടേട് അക്കൗണ്ടന്റിന്റെ മൊഴിയും,ലോക്കറിലെ ഒരുകോടിയും,ശിവശങ്കര്‍ തള്ളി.

ശിവശങ്കറിന്റെ അറിവോടെ എടുത്തതായി പറഞ്ഞിരുന്ന സ്വപ്നയുടെ ലോക്കർ അക്കൗട്ടിൽ ഉണ്ടായിരുന്ന ഒരു കോടിയും, ലോക്കർ എടുത്തത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന ചാർട്ടേട് അക്കൗണ്ടന്‍റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കർ തള്ളിപ്പറഞ്ഞു. എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ശിവശങ്കർ തള്ളിപ്പറഞ്ഞത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ച ഒരു കോടി രൂപയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ, എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. താന്‍ പറഞ്ഞിട്ടല്ല, ചാർട്ടേട് അക്കൗണ്ടന്‍റ് വേണുഗോപാൽ ബാങ്കിൽ ലോക്കർ എടുത്തതെന്നും ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായത് ഇതോടെയാണ്. എൻഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരങ്ങൾ പ്രകാരം സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളാണ് ലഭിച്ചിരുന്നത്. ചാർട്ടേർഡ് അക്കൗട്ടിന്റെ മൊഴി ഇതിൽ സുപ്രധാനവുമാണ്.
ഇക്കഴിഞ്ഞ ഏഴാം തീയ്യതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നതാണ്.
തുടർന്ന്, സ്വപ്നം ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നിവരിൽ കിട്ടിയ മൊഴികളുടെ നോക്കുമ്പോൾ ശിവശങ്കർ പറഞ്ഞതിൽ പൊരുത്തക്കേടുകളാണ് ഉണ്ടായത്. പ്രതികളുമായുള്ള ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന തരത്തിലായിരുന്നു ശിവശങ്കറിന്റെ മൊഴി. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ആരംഭിച്ച ചോദ്യചെയ്യല്‍ വൈകീട്ട് ഒന്‍പത് മണിയോടെയാണ് അവസാനിക്കുന്നത്. അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേക്ഷം വിട്ടയക്കുമ്പോൾ ശിവശങ്കറിനോട്
അടുത്താഴ്ച വീണ്ടും വരാൻ എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെടുകയായിരുന്നു.