എസ്എച്ച്ഒ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു
NewsKerala

എസ്എച്ച്ഒ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു

കൊച്ചി: സ്റ്റേഷന്‍ ഹൗസ് ഓഫീസറെ പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വാഴക്കുളം പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ മേനോനാണ് മരിച്ചത്. എറണാകുളം മറ്റക്കുഴി സ്വദേശിയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് കോടതി ഡ്യൂട്ടിയുണ്ടായിരുന്ന രാജേഷ് സമയമായിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. കഴിഞ്ഞ എട്ടാം തീയതിയാണ് ഇദ്ദേഹം വാഴക്കുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റിരുന്നത്.

Related Articles

Post Your Comments

Back to top button