ഗവര്‍ണര്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ശോഭ സുരേന്ദ്രന്‍
NewsKeralaPolitics

ഗവര്‍ണര്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ശോഭ സുരേന്ദ്രന്‍

തൃശൂര്‍: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടിയായി ഗവര്‍ണര്‍ മാറണമെന്ന അത്യാഗ്രഹമാണ് മുഖ്യമന്ത്രിക്കെന്ന് ശേഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഗവണര്‍ സ്ഥാനം ഭരണഘടനാപരമായ പദവിയാണെന്ന് ഓര്‍ക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വലിയ ചുമതലകള്‍ ത്യാഗം ചെയ്തയാളാണ് ഗവര്‍ണറെന്നും അവര്‍ പറഞ്ഞു.

ഗവര്‍ണര്‍ അസ്വസ്ഥനാണെന്നും പറയുന്നിടത്തെല്ലാം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്ന് വാശി പിടിക്കുകയാണ് മാക്‌സിസ്റ്റ് നേതാക്കള്‍ ചെയ്യുന്നതെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്റെ ഭാര്യയുടെ നിയമനം ചോദ്യം ചെയ്യുന്നത് വരെ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും ഗവര്‍ണക്കെതിരരെ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകം നടത്തിയാണ് ഇവര്‍ വിവിധയിടങ്ങളില്‍ അധികാരത്തിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button