വച്ച വെടി തിരിച്ച് വന്നു : ഷോൺ ജോർജിന്റെ ഹെൽമറ്റില്ലാത്ത ഫോട്ടോയുമായി സോഷ്യൽ മീഡിയ
NewsKeralaPolitics

വച്ച വെടി തിരിച്ച് വന്നു : ഷോൺ ജോർജിന്റെ ഹെൽമറ്റില്ലാത്ത ഫോട്ടോയുമായി സോഷ്യൽ മീഡിയ

ഭരണഘനയ്‌ക്കെതിര വിവാദ പ്രസംഗം നടത്തിയതിന് പിന്നാലെ രാജിവെച്ച മുന്‍മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനോട് ഹെല്‍മറ്റ് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നിരുന്നു.

ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറോടിക്കുന്ന സജി ചെറിയാന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോൺ ജോർജ് വിമർശനമുന്നയിച്ചത്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിന് പിന്നാലെ ഷോൺ ജോർജും ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറിൽ പോകുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഷോണിന്റെ പഴയ ഒരു ചിത്രമാണ് ഇപ്പോൾ ഫെയ്സ് ബുക്കിൽ പ്രചരിക്കുന്നത്.

സജി ചെറിയാൻ പിഴ അടക്കേണ്ടി വന്നാൽ ഷോൺ ജോർജും പിഴയിടാക്കണമെന്നാണ് പ്രചരിക്കുന്നത്.

Related Articles

Post Your Comments

Back to top button