
അമേരിക്കയിൽ വീണ്ടും കൂട്ട കൊലപാതകം. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു ആക്രമണം.
ശനിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. പതിനായിരക്കണക്കിന് ആളുകൾ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നുവെന്ന് ലോസ്ആഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്തു.
Post Your Comments