
ടോക്കിയോ: ജപ്പാനിലെ നഗാനോയില്‍ വ്യാഴാഴ്ച നടന്ന വെടിവയ്പ്പിലും കത്തിയാക്രമണത്തിലും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തിയ അക്രമി പോലീസിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന പ്രതിയെ കീഴടക്കാന്‍ ശ്രമം തുടരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ലോകത്തിലെ ഏറ്റവും കഠിനമായ തോക്ക് നിയമങ്ങളുമുള്ള ജപ്പാനില്‍ കുറ്റകൃത്യങ്ങള്‍ വിരളമാണ്. കഴിഞ്ഞ ജൂലൈയില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു.
Post Your Comments