ദളിത് കുട്ടിക്ക് മിഠായി വില്‍ക്കാന്‍ വിസമ്മതിച്ച കടയുടമ അറസ്റ്റില്‍
NewsNational

ദളിത് കുട്ടിക്ക് മിഠായി വില്‍ക്കാന്‍ വിസമ്മതിച്ച കടയുടമ അറസ്റ്റില്‍

ചെന്നൈ: മിഠായി വാങ്ങാനെത്തിയ ദളിത് വിദ്യാര്‍ഥിക്ക് മിഠായി വില്‍ക്കില്ലെന്ന് പറഞ്ഞ കടയുടമ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തെങ്കാശി പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

‘നിങ്ങള്‍ക്ക് ഇവിടെ നിന്നോ പ്രദേശത്തുള്ള മറ്റ് ഷോപ്പുകളില്‍ നിന്നോ സാധനം ലഭിക്കില്ല. നിങ്ങളുടെ ആളുകള്‍ക്ക് സാധനം വില്‍ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.’ എന്ന് കടയുടമ കുട്ടികളോട് പറയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടെ നിന്ന് സാധനം ലഭിക്കില്ലെന്ന കാര്യം വീട്ടില്‍ എല്ലാവരോടും പറയണമെന്നും ഇയാള്‍ പറയുന്നുണ്ട്. തുടര്‍ന്ന് കുട്ടികള്‍ നിരാശരായി മടങ്ങുന്നതും വീഡിയോയില്‍ കാണാം.

കടയുടമ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇയാളുടെ കടയും പോലീസ് അടപ്പിച്ചു.

Related Articles

Post Your Comments

Back to top button