സംസ്ഥാനത്ത് മരുന്നുക്ഷാമം മറികടക്കാനായി തമിഴ്നാട് ഗുളിക നല്‍കും
NewsKeralaHealth

സംസ്ഥാനത്ത് മരുന്നുക്ഷാമം മറികടക്കാനായി തമിഴ്നാട് ഗുളിക നല്‍കും

തിരുവനന്തപുരം: മരുന്നുക്ഷാമം മറികടക്കാനായി തമിഴ്നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്ന് മരുന്നുവാങ്ങാനൊരുങ്ങി കേരളം. അഞ്ചുലക്ഷം ഡോക്‌സിസൈക്ലിന്‍ ഗുളിക എലിപ്പനി പ്രതിരോധത്തിനായി വാങ്ങും. തമിഴ്നാട് സര്‍ക്കാര്‍ വാങ്ങിയ കുറഞ്ഞ വിലയ്ക്കുതന്നെയാണ് കേരളത്തിന് മരുന്ന് നല്‍കുകയെന്ന് ധാരണയായിട്ടുണ്ട്. മരുന്ന് എത്തിക്കാനുള്ള ചെലവ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഹിക്കും.

ആന്റിബയോട്ടിക് ഗുളികയായ ഡോക്‌സിസൈക്ലിന് ഈ വര്‍ഷം ആവശ്യക്കാരേറിയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 100 എംജി ഡോക്‌സിസൈക്ലിന്‍ ഗുളികയ്ക്കായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും കമ്പനികളൊന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം 51 പേര്‍ എലിപ്പനി ബാധിച്ചുമരിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 137 മരണങ്ങള്‍ എലിപ്പനിമൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

Related Articles

Post Your Comments

Back to top button