കാണിക്കവഞ്ചി തകര്‍ത്ത് മോഷണം; യുവതിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
NewsKeralaLocal NewsCrime

കാണിക്കവഞ്ചി തകര്‍ത്ത് മോഷണം; യുവതിയുള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

കോട്ടയം: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ യുവതിയുള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. കായംകുളം സ്വദേശികളായ അന്‍വര്‍ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. വൈക്കത്ത് ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ കായംകുളത്തും ഇടുക്കിയിലും നിരവധി കേസുകളില്‍ പ്രതികളാണ്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 24നായിരുന്നു കേസിനാസ്പതമായ സംഭവമുണ്ടാത്.

മൂന്ന് ക്ഷേത്രങ്ങളിലും ഒരു പള്ളിയിലെയും കാണിക്കവഞ്ചി തകര്‍ത്താണ് ഇരുവരും മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ ലഭിച്ചതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഹെല്‍മെറ്റും പാന്റും ധരിച്ചിരുന്ന മോഷ്ടാക്കളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലീസിന് സ്ഥിരീകരിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button