Kerala NewsLatest NewsLaw,News

സില്‍വര്‍ ലൈന്‍: സര്‍വെ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് എങ്ങിനെ കണക്കാക്കിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കെ റെയില്‍ പദ്ധതിക്കായി 955.13 ഹെക്ടര്‍ (2360 ഏക്കര്‍) സ്ഥലം ഏറ്റെടുക്കണമെന്ന് അറിയാമെങ്കില്‍ എന്തിനാണ് സര്‍വേ നടത്തുന്നതെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി ചോദിച്ചു. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്, ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍, വില്ലേജ് തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമ പ്രകാരം സര്‍വേ നടക്കുകയാണെന്ന് പറയുമ്പോള്‍ ഈ വിവരങ്ങള്‍ എങ്ങനെയാണ് ഉള്‍പ്പെട്ടതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഏകപക്ഷീയമായും നിയമവിരുദ്ധമായും ഭൂമിയില്‍ പ്രവേശിച്ച് അതിര്‍ത്തികള്‍ അടയാളപ്പെടുത്തുന്നെന്നാരോപിച്ച് ഏറ്റുമാനൂര്‍ സ്വദേശി ബിനു സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സമാന ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ ഈ മാസം 12ലേക്ക് മാറ്റി. വിജ്ഞാപനം അനുസരിച്ച് സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സര്‍വേ തുടരുകയാണെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

ഭൂമി ഏറ്റെടുക്കല്‍ നിയമം 2013ന്റെ വ്യവസ്ഥകള്‍ പ്രകാരം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍നിന്നായി 1221 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബര്‍ 30ന് സര്‍ക്കാര്‍ മറ്റൊരു ഉത്തരവും ഇറക്കി. ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Related Articles

Back to top button