കേന്ദ്ര അനുമതിയില്ലാതെ സിൽവർ ലൈൻ മുന്നോട്ട് പോകില്ല : പി രാജീവ്
NewsKeralaPoliticsNational

കേന്ദ്ര അനുമതിയില്ലാതെ സിൽവർ ലൈൻ മുന്നോട്ട് പോകില്ല : പി രാജീവ്

തിരുവനന്തപുരം : കേന്ദ്ര സർക്കാർ അനുമതിയില്ലാതെ സിൽവർ ലൈൻ പദ്ധതി മുന്നോട്ട് പോകില്ലന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത്​​ പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്‍റെ അനുമതി വേണമെന്നു മാണ് പി. രാജീവ് പറഞ്ഞത്.

കേന്ദ്രം അനുമതി തന്നില്ലെങ്കിൽ മുന്നോട്ടു പോകുന്നതിൽ തടസങ്ങളുണ്ടാകുമെന്നും ഇതാണ്​ മുഖ്യമന്ത്രിയും സൂചിപ്പിച്ചത്.തത്ത്വത്തിലുള്ള അനുമതിയിൽ എന്തൊക്കെ പറ്റുമോ അതേ ഇപ്പോൾ ചെയ്യാനാകുവെന്നും ഇക്കാര്യം ​ ആദ്യം മുതൽ പറയുന്നതാണ്.

​​​’മാദ്ധ്യമങ്ങൾ വേണ്ടത്ര ​ശ്രദ്ധിക്കാത്തതിനാലാണ്, പദ്ധതിയിൽ നിന്ന് സർക്കാർ ​ പിന്നോട്ടു പോകുന്നുവോ, എന്ന ചോദ്യങ്ങൾ ഉയരുന്നതിന്​ കാരണം.ആധുനിക മാദ്ധ്യമ പ്രവർത്തനത്തിന്‍റെ പ്രധാന രീതി പ്രതീതി നിർമ്മാണമാണ്​. പ്രതീതികൾ തുടർച്ചായി സൃഷ്​ടിച്ചാൽ പ്രതീതിയേത്​, യാഥാർഥ്യമേത്​ എന്നത്​ നിർമ്മിച്ചവർക്കു തന്നെ പിടികിട്ടില്ല’, മന്ത്രി പി. രാജീവ്​ പറഞ്ഞു.

Related Articles

Post Your Comments

Back to top button