സില്‍വര്‍ലൈന്‍: പ്രതിഷേധക്കാര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
NewsKeralaLocal News

സില്‍വര്‍ലൈന്‍: പ്രതിഷേധക്കാര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അതേസമയം പദ്ധതിയില്‍ ഡിപിആറിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനത്തിന്റെ ആവശ്യമെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്രയധികം പണം ചെലവാക്കിയതെന്തിനെന്നും ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നുവെന്നും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നുമുള്ള ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ-റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പാതയുടെ അലൈന്‍മെന്റ്, പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ ക-റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ല. ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വെ കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ല. കെ-റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button