സാമ്പത്തിക സംവരണം എപ്പോൾ മുതൽ ? പി എസ് സി യോഗം ചേരും.

സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പ്രായോഗികതകൾ ചർച്ച ചെയ്യുന്നതിനായി പി എസ് സി യുടെ യോഗം നവംബർ 2 ന് നടക്കും. സംവരണത്തിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിനൊപ്പം നിലവിലെ റാങ്ക്പട്ടികകൾക്കാണോ അല്ല ഇനി തയ്യാറാക്കുന്നവ മുതലാണോ സംവരണം തുടങ്ങേണ്ടത് എന്ന കാര്യത്തിലുള്ള തീരുമാനമവും യോഗം കൈക്കൊള്ളും.
ഒക്ടോബർ 23-ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാരവകുപ്പ് പുറത്തി റക്കിയ വിജ്ഞാപനത്തിൽ അന്നുമുതൽ സംവരണത്തിന് പ്രാബല്യ മുണ്ടെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും ഇത് വ്യക്തമാക്കി. വ്യവസ്ഥകൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ച 2020 ജനുവരി മൂന്നുമുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന നിലപാടിലാണ് സർക്കാർ. അത് നടപ്പാക്കണ മെങ്കിൽ നിയമനങ്ങൾ അടിയന്തിരമായി നിർത്തിവെക്കുകയും ഈവർഷം നടത്തിയ നിയമന നടപടികളെല്ലാം പുനഃക്രമീ കരിക്കുകയും ചെയ്യേണ്ടി വരും. അത്തരം സാങ്കേതിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് വിജ്ഞാപനത്തിൽ പ്രാബല്യത്തീയതി വ്യക്തമാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 23 മുതൽ സാമ്പത്തികസംവരണം നടപ്പാക്കാനുള്ള വഴികളായിരിക്കും പി.എസ്.സി. ചർച്ചചെയ്യുന്നത്.