'സിങ്കപ്പൂര്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം': നേട്ടം തിരിച്ചു പിടിച്ചു
NewsWorld

‘സിങ്കപ്പൂര്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം’: നേട്ടം തിരിച്ചു പിടിച്ചു

ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി തിരിച്ചുപിടിച്ച് സിങ്കപ്പൂരിലെ ചങ്കി എയര്‍പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ദോഹയിലെ ഹമദ് എയര്‍പോര്‍ട്ടിന് സ്വന്തമായിരുന്ന വിശേഷണമാണ് വീണ്ടും സിങ്കപ്പൂര്‍ നേടിയെടുത്തത്. ഇതോടെ 12- ാം തവണയും സിങ്കപ്പൂര്‍ എയര്‍പോര്‍ട്ട് ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടായി.ഏകദേശം 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ചങ്കി എയര്‍പോര്‍ട്ടിനെ മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത്. ഹമദ് വിമാനത്താവളമാണ് രണ്ടാമത്.

ജപ്പാനിലെ ഹനേഡ എയര്‍പോര്‍ട്ടും ഇന്‍ചിയോണ്‍ എയര്‍പോര്‍ട്ടുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. സിയോളിലെ അന്താരാഷ്ട്ര വിമാനത്താവളമാണ് മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫുള്ള വിമാനത്താവളം. ഏറ്റവും പുരോഗമനമുള്ള എയര്‍പോര്‍ട്ടായി ചൈനയുെ ഷെന്‍സെന്‍ ബാഓ എയര്‍പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Post Your Comments

Back to top button