സ്ത്രീകള്‍ക്ക് 'സിംഗിള്‍ ലേഡി ബുക്കിംഗ്' സംവിധാനവുമായി കെഎസ്ആര്‍ടിസി
NewsKeralaLocal News

സ്ത്രീകള്‍ക്ക് ‘സിംഗിള്‍ ലേഡി ബുക്കിംഗ്’ സംവിധാനവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ദീര്‍ഘദൂര വനിതാ യാത്രക്കാര്‍ക്ക് സൂപ്പര്‍ ക്ലാസ് ബസ്സുകളില്‍ ‘സിംഗിള്‍ ലേഡി ബുക്കിങ്’ സംവിധാനവുമായി കെഎസ്ആര്‍ടിസി. ഈ സംവിധാനം ഉപയോഗിച്ച് സ്ത്രീകള്‍ക്ക് ഇഷ്ടാനുസരണം സീറ്റുകള്‍ തിരഞ്ഞെടുക്കാം. വെബ്‌സൈറ്റില്‍ ‘ലേഡീസ് ക്വോട്ട ബുക്കിങ്’ ക്ലിക്ക് ചെയ്താല്‍ വനിതാ യാത്രക്കാര്‍ ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ അടുത്തു തന്നെ ഇരിപ്പിടം ലഭിക്കും.

ഇനി ആരും തന്നെ ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് അനുവധിക്കുന്ന തരത്തിലാണ് സിംഗിള്‍ ലേഡി ബുക്കിങ് സംവിധാനം. സ്ത്രീകള്‍ ബുക്ക് ചെയ്ത സീറ്റിനടുത്ത് പുരുഷന്മാര്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ലേഡീസ് ക്വോട്ട ബുക്കിങ് ഇല്ലാതെ റിസര്‍വ് ചെയ്യാം. ഇവര്‍ക്ക് സിംഗിള്‍ ലേഡി ബുക്കിങ് ഇല്ലാത്ത ഏത് സീറ്റും ബുക്ക് ചെയ്യാം.

ഒന്നിലധികം സ്ത്രീകള്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യാന്‍ പ്രത്യേകം സീറ്റ് തന്നെ ബുക്ക് ചെയ്യണം. ജനറല്‍ സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകളുടെ അടുത്ത സീറ്റ് പുരുഷന്മാര്‍ക്ക് ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല.

Related Articles

Post Your Comments

Back to top button