സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി
NewsKerala

സ‍ര്‍, മാഡം വിളി വേണ്ടെന്ന ബാലാവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം; സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിച്ചാല്‍ മതിയെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഭിസംബോധനകളെക്കുറിച്ചുളള ഉത്തരവില്‍ സര്‍ക്കാരിന് ബാലാവകാശ കമ്മീഷന്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയത്്. പാലക്കാട് നിന്നുള്ള വിദ്യാര്‍ത്ഥിയുടെ പരാതിയിലായിരുന്നു കമ്മീഷന്റെ നടപടി.

Related Articles

Post Your Comments

Back to top button